കേരളം

വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും കേരളത്തില്‍ മടങ്ങിയെത്തി

തിരുവനന്തപുരം: രണ്ടാഴ്ചത്തെ വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സംസ്ഥാനത്ത് തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് 
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയെത്തിയത്. അമേരിക്കയില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി, ശേഷം യു.എ.ഇ. സന്ദര്‍ശിച്ചിരുന്നു.