പ്രാദേശികം

AIYF ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി സമരം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻഡ് കെട്ടിടം കാലപ്പഴക്കത്തിൽ ഇടിഞ്ഞു പൊളിഞ്ഞു വീണ് അപകടത്തിൽ തുടരുമ്പോഴും യാതൊരു നടപടിയും എടുക്കാത്ത ഭരണസമിതിക്ക് എതിരെ AIYF ഈരാറ്റുപേട്ട മേഖലാ കമ്മിറ്റി സമരം സംഘടിപ്പിച്ചു.  ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സമരം ഉദ്ഘാടനം ചെയ്തു. സുനൈസ് എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി അമീൻ K E സ്വാഗതം പറഞ്ഞു. സിപിഐ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി KI നൗഷാദ്,NREG മണ്ഡലം സെക്രട്ടറി നൗഫൽ ഖാൻ, AIYF മണ്ഡലം പ്രസിഡൻ്റ് ബാബു ജോസഫ്,  സഹദ് ആലി, ഷാമോൻ പുതുപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. എം എ നാസറുദ്ദീൻ,റെജീന, വിഷ്ണു, മുബാറക്ക്, നിസാം, റമീസ്, അൽഹാസ് തുടങ്ങിയവർ പങ്കെടുത്തു.