ഇൻഡ്യ

ഇനി ‘ആൾ ഇന്ത്യ റേഡിയോ’ അല്ല ‘ആകാശവാണി’

പ്രസാർ ഭാരതിക്ക് കീഴിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണം ഇനിമുതൽ ‘ആകാശവാണി’. ‘ആൾ ഇന്ത്യ റേഡിയോ’ എന്ന വിശേഷണം പൂർണമായും ഒഴിവാക്കാനും ആകാശവാണി എന്ന് മാത്രം ഉപയോഗിക്കാനും നിർദേശിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ആകാശവാണി ഡയറക്ടര്‍ ജനറലിന്‍റെ ഔദ്യോഗിക അറിയിപ്പുണ്ടായത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പ്രസാര്‍ ഭാരതിയുടെ റേഡിയോ വിഭാഗത്തെ ഇനി ആകാശവാണി എന്നുമാത്രം വിളിക്കുന്ന രീതി അവലംബിക്കാന്‍ നിര്‍ദേശിച്ചത്. ബ്രിട്ടീഷ് കാലം മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ഇനിയുള്ള എല്ലാ ബ്രോഡ്കാസ്റ്റുകളും പരിപാടികളും ആകാശവാണി എന്ന ബ്രാന്‍ഡിലായിരിക്കും അവതരിപ്പിക്കുക.

എല്ലാ റേഡിയോ പരിപാടികളിലും ഔദ്യോഗിക ആശയവിനിമയത്തിലും ആൾ ഇന്ത്യ റേഡിയോക്ക് പകരം ആകാശവാണി എന്ന പേര് തന്നെ ഉപയോഗിക്കണമെന്നാണ് നിലവിലെ ഉത്തരവിൽ പറയുന്നത്. ഇംഗ്ലീഷിലുള്ള പരിപാടികളിലും ആകാശവാണി എന്ന് മാത്രമേ ഉപയോഗിക്കാവൂ.