ഈരാറ്റുപേട്ട: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അൽമനാർ സീനിയർ സെക്കൻഡറി സ്‌കൂൾ 100% വിജയം കരസ്ഥമാക്കി.പരീക്ഷ എഴുതിയ 28 പേരും വിജയിച്ചു. രണ്ട് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് ലഭിച്ചു. 18 പേർ ഡിസ്റ്റിംഗ്ഷനും നേടി.ആദിൽ ഷെരീഫ്, സെഫാ ഉവൈസ് എന്നീ കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് കരസ്ഥമാക്കിയത്.പരീക്ഷയിൽ വിജയിച്ച കുട്ടികളേയും അതിനായി പ്രയത്‌നിച്ച അധ്യാപകരേയും അൽ മനാർ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.
പ്രാദേശികം