കായലോര വിനോദ സഞ്ചാരത്തിന്റെയും കയർ വ്യവസായത്തിന്റെയും പേരില്‍ വിനോദ സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിയ സ്ഥലമാണ് ആലപ്പുഴ. ചുറ്റും വെള്ളങ്ങളാല്‍ നിറഞ്ഞ ആലപ്പുഴയില്‍ ഹൗസ്‌ബോട്ടാണ് പ്രധാനം. കൂടുതൽ ആളുകളും വിനോദയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന ഒരു കേന്ദ്രമാണ്
ആലപ്പുഴ. വള്ളംകളിയാണ് ആലപ്പുഴക്കാരുടെ പ്രധാന വിനോദം. ആലപ്പുഴയിൽ പ്രധാനമായി കണ്ടിരിക്കേണ്ട സ്ഥലങ്ങൾ നോക്കാം,
മാരാരി ബീച്ച്
ആലപ്പുഴയിൽ നിന്ന് 11 കിലോമീറ്റർ അകലത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. നാഷണൽ ജിയോഗ്രാഫിക് സർവെ അനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ഹമ്മോക് ബീച്ചുകളിൽ ഒന്നായി ഇതിനെ വിലയിരുത്തിട്ടുണ്ട്.
അമ്പലപ്പുഴ
ആലപ്പുഴയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് അമ്പലപ്പുഴ സ്ഥിതി ചെയുന്നത്, കയർ വ്യവസായമാണ് ഇവിടെയുള്ളവരുടെ പ്രധാന തൊഴിൽ. കേരളത്തിലെ പ്രധാനപ്പെട്ട 3 കൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ. എ. ഡി 1547 -ൽ ചെമ്പകശ്ശേരി ദേവനാരായൻ രാജാവാണ് ഈ ക്ഷേത്രം പണിഞ്ഞിരിക്കുന്നത്. ഇവിടുത്തെ പാല്‍പ്പായസം എല്ലാവർക്കും പരിചിതമായിരിക്കും. ഒട്ടേറെപ്പേരാണ് എവിടെ സന്ദർശിക്കാൻ എത്തുന്നത്.
പാതിരാമണൽ
വേമ്പനാട് കായലിലുള്ള ഒരു ചെറിയ ദ്വീപാണിത്. ഒരുപാട് ദേശാടനപക്ഷികളുടെ ഒരു വാസസ്ഥലം കൂടിയാണിത്. കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
കുട്ടനാട്
ആലപ്പുഴയിൽ പ്രധാനമായ ഒരു വിനോദ കേന്ദ്രമാണ് കുട്ടനാട്. നെല്ല്കൃഷിയുടെ പ്രധാന കേന്ദ്രമാണ് ഇവിടം. 500 ച.കി.മി ഓളം താഴ്ചയിൽ ആണ് സ്ഥിതിചെയുന്നത്.
ചമ്പക്കുളം
കുട്ടനാടൻ മേഖലയിൽ പെട്ടൊരു ഭൂപ്രദേശമാണ് ചമ്പക്കുളം. ഇവിടുത്തെ പ്രധാന ഉത്സവമാണ് ചമ്പക്കുളം മൂലം വള്ളംകളി, നടുഭാഗം, കൊണ്ടാക്കൽ തുടങ്ങിയ സ്ഥലങ്ങൾ എവിടെയാണ് . നെടുമുടി പഞ്ചായത്തിലെ ഒരു പ്രധാനമായ പ്രേദേശമാണിത്.
പുന്നമട കായൽ
വേമ്പനാട് കായലിലിന്റെ ഒരു ഭാഗമാണ് പുന്നമട കായൽ. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഇവിടെയാണ്. വിദേശികളടക്കം ധാരാളം പേരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണിത്.തിരിച്ചു മടങ്ങാൻ കഴിയാത്തവണ്ണം ആലപ്പുഴ നമ്മുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരിക്കും.