പ്രാദേശികം

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൻ്റെ മുകൾ നിലയിൽ ലഹരി ഉപയോഗമെന്ന് ആക്ഷേപം; ഗെയ്റ്റ് പണിത് നൽകി ഗൈഡൻസ് സ്കൂളിൻ്റെ സാമൂഹിക ദൗത്യം.

ഈരാറ്റുപേട്ട: ആക്ഷേപം നിലനിൽക്കുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബന്റ്റാൻഡിൻ്റെ രണ്ടാം നിലയ്ക്ക് ഗെയ്റ്റ് പിടിപ്പിച്ചു നൽകി ഗൈഡൻസ് പബ്ലിക് സ്കൂൾ മാതൃകയായി.
 ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൽ ഗൈഡൻസ് പബ്ലിക് സ്കൂളിലെ കുട്ടികൾ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ അധികൃതർ ഗെയ്റ്റ് പിടിപ്പിക്കാൻ സന്നദ്ധരായത്.  ധാരാളം വിദ്യാർഥികൾ ബസ്റ്റാൻ്റ് കെട്ടിടത്തിൻ്റെ മുകളിൽ വന്ന് ലഹരി ഉപയോഗിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. മുകൾ നിലയിലെ പല സ്ഥലങ്ങളും വിജനമായി കിടക്കുകയാണ്. താഴെ നിന്നും മുകളിലെ നിലയിലേക്കുഉള പടികൾ തകർന്ന് കിടക്കുന്നതിനാൽ രാത്രി സമയങ്ങളിൽ ഇവിടം അടയ്ക്കാൻ  സാധിക്കുമായിരുന്നില്ല. ഇവിടുത്തെ ഗൈറ്റ് പുനഃസ്ഥാപിച്ചാൽ മുകളിലത്തെ നില 
ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയുമെന്ന തിരിച്ചറിവിലാണ് സ്കൂളിൻ്റെ വകയായി തന്നെ ഇവിടെ ഗൈറ്റ് സ്ഥാപിച്ചത്. നിരവധി തവണ നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും തിരിഞ്ഞു നോക്കാതിരുന്ന നഗരസഭയ്ക്കും മാതൃകയാണ് ഗൈഡൻസ് സ്കൂളിൻ്റെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ
കമൻ്റ്.