ജനറൽ

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ബാദം ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണം ചെയ്യുന്നുണ്ട്. ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതും ഒരുപാട് നല്ലതാണ്.ബദാമില്‍ കൊഴുപ്പുണ്ടെങ്കിലും അത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോള്‍ ഓക്‌സീകരണത്തിനു വിധേയമാകാതിരിക്കാനും സഹായിക്കുന്നു.കൊളസ്‌ട്രോളിന് ഓക്‌സീകരണം നടക്കുന്നതുമൂലമാണ് ദോഷകാരികളായ പദാര്‍ഥങ്ങള്‍ ഉണ്ടായി ധമനികള്‍ക്കു നാശമുണ്ടാകുന്നത്. എങ്കിലും ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ബദാം പ്രതിരോധ ശേഷി നല്‍കുമെങ്കിലും നട്‌സ് അലര്‍ജിയുള്ളവരില്‍ ഇത് അലര്‍ജി കാരണമാകും.

ചിലരില്‍ ബദാം കഴിയ്ക്കുന്നത് അലര്‍ജിയ്ക്കു കാരണമാകും. പ്രത്യേകിച്ചു നട്‌സ് അലര്‍ജിയുള്ളവര്‍ക്ക്. ചര്‍മത്തില്‍ തടിപ്പും ചുവപ്പും, ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങള്‍. നട്‌സ് വിഭാഗത്തില്‍ പെട്ടവയില്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയകള്‍ വളരുന്നതിന് സാധ്യതയേറെയാണ്.