പ്രാദേശികം

പുസ്തകക്കെട്ടിനൊപ്പം ഒരു കഷണം കപ്പക്കിഴങ്ങും.

രാവിലെ സ്കൂളിലേക്ക് വന്ന എല്ലാ കുട്ടികളുടെയും കയ്യിൽ പുസ്തകത്തോടാപ്പം ഒരു കപ്പക്കിഴങ്ങുമുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കിയ വിദ്യാർത്ഥികളും അധ്യാപകരും പണി കഴിഞ്ഞ് ഒരുമിച്ചിരുന്ന് കപ്പ വേവിച്ചു കഴിച്ചു.
കപ്പ പൊളിക്കലും വേവിക്കലുമെല്ലാം അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചേർന്ന് ചെയ്തപ്പോൾ അത് കുട്ടികൾക്കും മറക്കാനാവാത്ത ഒരനുഭവമായി. അധ്യാപകൻ കെ.എസ്. ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ . ഹെഡ്മിസ്ട്രസ് എം.പി ലീന പരിപാടിയുടെ  ഉൽഘാടനം നിർവ്വഹിച്ചു. അധ്യാപകരായ മാഹീൻ സി .എച്ച്, റമീസ് പി.എസ്., ജയൻ പിജി, അനസ് റ്റി.എസ്., ബീന റ്റി.കെ, റ്റെസിമോൾ മാത്യു മുഹമ്മദ് ലൈസൽഎന്നിവർ നേതൃത്വം നൽകി.

പാടിയും പറഞ്ഞും രുചിച്ചും രസകരമായ അനുഭവങ്ങൾ സമ്മാനിച്ചുമാണ് ഈ വർഷത്തെ ഗാന്ധി ജയന്തി വാരാചരണം മുസ്ലിം ഗേൾസിലെ കുട്ടികൾ ആഘോഷമാക്കിയത്