പാലാ: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭ ബാലസഭ കുട്ടികൾക്കായി ലഹരി വിരുദ്ധ മാരത്തോണും, പ്രതിജ്ഞയും നടത്തി. ലഹരിവിരുദ്ധ മാരത്തോൺ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഫ്ലാഗ് ഓഫ് ചെയ്തു .
മാരത്തോണിന് ശേഷം ബാലസഭ കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയർമാൻ ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾക്കായി ആശയമരവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തപ്പെട്ടു.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മുൻ ചെയർപേഴ്സൺ മാരായ ലീന സണ്ണി, ബിജി ജോജോ, ജനമൈത്രി ബീറ്റ് ഓഫീസർ സുദേവ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, സി ഡി എസ് അംഗങ്ങൾ, അക്കൗണ്ടൻറ് സ്മിത എന്നിവർ പങ്കെടുത്തു.