ജനറൽ

എളുപ്പത്തില്‍ തയാറാക്കാവുന്ന തക്കാളി ഉപ്പുമാവിന്റെ രുചിക്കൂട്ട്

നല്ല ആരോഗ്യത്തിലേക്കാവണം ഓരോ പ്രഭാതവും പൊട്ടിവിടരേണ്ടത്. അപ്പോള്‍ രാവിലെതന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും സമ്മാനിക്കുന്നതാവണം രാവിലെയുള്ള ഭക്ഷണം. ശരീരവളര്‍ച്ചയ്ക്കും വികാസത്തിനും പ്രാതല്‍ നിര്‍ബന്ധമാണ്. ഇതാണ് ബ്രേക്ക്ഫാസ്റ്റിനെ മനുഷ്യന്റെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്. എളുപ്പത്തില്‍ തയാറാക്കാവുന്ന തക്കാളി ഉപ്പുമാവിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേര്‍ക്കാം (എല്ലാം ചെറുതായി അരിഞ്ഞത്). ഇതിലേക്ക് റവയും ചൂടുവെളളവും ചേര്‍ത്ത് നന്നായി കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.