പ്രാദേശികം

സായാഹ്ന ജന സദസ്സ് നടത്തി

ഈരാറ്റുപേട്ട. സംസ്ഥാന സർക്കാരിൻ്റെ നികുതി കൊള്ളയ്ക്ക് എതിരെ കെ.പി സി.സി യുടെ നിർദ്ദേശം അനുസരിച്ചുള്ള സായാഹ്ന ജന സദസ്സ് ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ വെച്ച് നടത്തിയ പ്രതിഷേധം 
'പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. മുഹമ്മദ് ഇല്യാസ്  ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ അധ്യക്ഷത വഹിച്ചുഡി.സി.സി മെമ്പർ പി.എച്ച് നൗഷാദ്  ,ബ്ലോക്ക് ഭാരവാഹികളായ കെ.ഇ.എ ഖാദർ ,സജിമോൻ തൈത്തോട്ടം ,മുഹമ്മദ് ഖാൻ, ഷിബു ചെഞ്ചികം പറമ്പിൽ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ് , കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിരാം ബാബു ,മണ്ഡലം നേതാക്കളായ അബ്ദുൽ കെ രീം ,എസ്.എം. കെബീർ ,ഖലീൽ പുളിത്തോട്ടിയിൽ ,റഷീദ് വടയാർ  എന്നിവർ സംസാരിച്ചു.