കളത്തുക്കടവ്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ ജോൺസന്റ മകൻ പ്രിൻസ് ജോൺസൺ (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഇടമറുകിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവീട്ടിൽ പോയി മടങ്ങിയ പ്രിൻസ് സഞ്ചരിച്ച ബൈക്ക് ഇടമറിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രിൻസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. മാതാവ് ഡെയ്‌സി എള്ളുമ്പുറം കൊച്ചുപൂണിശേരിൽ കുടുമ്പങ്ങാഗം. സംസ്‌കാരം ഞായറാഴ്ച ഒന്നിന് കുറിഞ്ഞിപ്ലാവ് സെന്റ് തോമസ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ
കോട്ടയം