കേരളം

അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

പിറവം എം.എല്‍.എ അനൂപ് ജേക്കബ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മുമ്പില്‍ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ടു മണിയോടെ തിരുവല്ല കുറ്റൂരിലായിരുന്നു അപകടം.

തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു അനൂപ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എം.എല്‍.എ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.