ബോളിവുഡില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. പ്രണയവും വയലന്‍സുമൊക്കെ കടന്നുവരാറുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ റിയലിസ്റ്റിക് ആഖ്യാനങ്ങളാലും ശ്രദ്ധേയങ്ങളായിരുന്നു. ഇപ്പോഴിതാ ഒരു മിസ്റ്ററി ത്രില്ലറുമായി എത്തുകയാണ് അദ്ദേഹം. ദൊബാര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തപ്‍സി പന്നുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയ്‍ലര്‍ പുറത്തെത്തി.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന അനുരാഗ് കശ്യപ് ചിത്രമായിരിക്കും ഇത്. പവൈല്‍ ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മ്മാണം.
ഛായാഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിംഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിംഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിംഗ്, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമിത് എ നായിക്, പശ്ചാത്തല സംഗീതം ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍ ധിമ്മന്‍ കര്‍മാകര്‍, റീ റെക്കോര്‍ഡിസ്റ്റ് അലോക് ഡേ, സംഗീതം ഷോര്‍ പൊലീസ്, ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ് തേജീന്ദര്‍ സിംഗ്, ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.