വിദ്യാഭ്യാസം

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് അർഹത.

നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ക്ഷേമനിധി കാർഡ്, ബാങ്ക് പാസ്ബുക്ക്, അംശദായ കുടിശികയില്ലാതെ അടച്ചത് തെളിയിക്കുന്നതിനായി ക്ഷേമനിധി പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജ് തുടങ്ങിയവയുടെ പകർപ്പുകളും ഫോൺ നമ്പറും സഹിതം ഒക്ടോബർ 31 ന് വൈകിട്ട് അഞ്ചിനകം അങ്കമാലിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.

അപേക്ഷ ഫോം അങ്കമാലിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ 5 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർസഹിതം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി സൗത്ത് പി.ഒ- 683573 വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: bamboo.worker@gmail.com, 0484 2454443.