ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്നും പുതിയ പഠനം .
ഉയര്‍ന്ന സെറം സോഡിയംതോത് ഉള്ളവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂടുതലാണ്. കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 11,000ലധികം പേരുടെ 30 വര്‍ഷത്തെ ആരോഗ്യ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്.
സെറം സോഡിയം തോത് 142ന് മുകളില്‍ ആണെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായിരിക്കും. 138-140 എന്ന തോതില്‍ സെറം സോഡിയം നിലനിര്‍ത്തിയാല്‍ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. വെള്ളവും ജ്യൂസുമൊക്കെ കുടിക്കുന്നതിന് പുറമേ ജലാംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശരീരത്തില്‍ ദ്രാവകങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.