പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൻ്റെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കമായി; ഉദ്ഘാടകനായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ.

സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ   ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാൾ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹപ്രഭാഷണം നടത്തി.പ്രൊഫ. ഡോ. കെ.സി. സണ്ണി മുഖ്യപ്രഭാഷണം നിർവഹിച്ചു.

ജൂബിലി 70 ഇന കർമ്മ പരിപാടികളുടെ ഉദ്ഘടനം മുൻ ചീഫ് വിപ്പ് പി.സി. ജോർജ് നിർവഹിച്ചു.    മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, മുൻ പി എസ്  സി മെമ്പർ, പ്രൊഫ. ലോപ്പസ് മാത്യു, ജൂബിലി കൺവീനർ ഡോ.റെജി വർഗീസ് മേക്കാടൻ, വാർഡ് കൗൺസിലർ ഫാത്തിമ സുഹാന, പിടിഎ പ്രസിഡൻ്റ് ഷിനു ജോസഫ്, പ്രിൻസിപ്പൽ ഷാജി മാത്യു, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.