ജനറൽ

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്. ടേസ്റ്റീ ഗ്രീന്‍ ആപ്പിള്‍ കുക്കുമ്പര്‍ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഗ്രീന്‍ ആപ്പിള്‍ – 1

കാരറ്റ് – 1

കാബേജ് – 100 ഗ്രാം

കുക്കുമ്പര്‍ – 1

ഉപ്പ് – ആവശ്യത്തിന്

തേന്‍ – 2 ടേബിള്‍ സ്പൂണ്‍

നാരങ്ങാ നീര് : 1

ഒലിവ് ഓയില്‍ – 20 മില്ലിലിറ്റര്‍

പച്ചക്കറികള്‍ കനം കുറച്ച് അരിഞ്ഞെടുക്കുക.

ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്തു യോജിപ്പിക്കുക.

നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേര്‍ത്തു സാലഡ് ഡ്രസിങ് തയാറാക്കാം.

ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേര്‍ത്തു യോജിപ്പിച്ച് എടുക്കാം.