പൂഞ്ഞാർ : പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ വിദ്യാർഥി അഗസ്റ്റിൻ ജൂബിനെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്തു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിന്റേയും, കൃഷിഭവന്റേയും, കാർഷിക വികസന സമിതിയുടേയും സംയുക്ത യോഗത്തിലാണ് കുട്ടി കർഷകനെ തിരഞ്ഞെടുത്തത്.
സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ പ്രധാന അധ്യാപിക ഷൈനി മാത്യു പുരസ്കാരം നൽകി. സ്കൂൾ ലീഡർ അമൃത എം.വി. പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ലിബിന ജോസഫ് , ജോബിൻ ജോസഫ് എന്നിവർ കർഷകദിനപരിപാടികൾക്ക് നേതൃത്വം നൽകി.