ഈരാറ്റുപേട്ട : ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർസ് വർക്കേഴ്സ് ഫെഡറേഷൻ ( സിഐടിയൂ ) പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് തുടക്കം. പൊതുസമ്മേളനം സിഐടിയൂ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നാസർ കോളായി ഉദ്‌ഘടനം ചെയ്തു. വൈകിട്ട് അഞ്ചിന് കടുവമുഴിയിൽ നിന്നും ആരംഭിച്ച ഓട്ടോ റാലിയിൽ അഞ്ഞൂറോളം വാഹനങ്ങൾ പങ്കെടുത്തു. ഡിസംബർ 10 ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയൂ കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം എവി റസ്സൽ ഉദ്‌ഘടനം ചെയ്യും. യോഗത്തിന് ഫെഡറേഷൻ ഏരിയ പ്രസിഡന്റ് കെഎൻ ഹുസൈൻ ആദ്യക്ഷനായി. സിഐടിയൂ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജ്, ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ഫെഡറേഷൻ ഏരിയ സെക്രട്ടറി ടി എസ് സ്നേഹധനൻ, മേഖല സെക്രട്ടറി അബ്‌ദുൾ റസഖ്, പ്രസിഡന്റ് ബിജിലി എന്നിവർ സംസാരിച്ചു.
പ്രാദേശികം