ഈരാറ്റുപേട്ട .കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അന്താരാഷ്ടട്ര ടെക്നോളജിക്കൽ കോൺക്ലേവിൽ മാലിന്യ സംസ്കരണ രംഗത്ത് മികവിന്‍റെ പുരസ്കാരം ഈരാറ്റുപേട്ട നഗരസഭക്ക് ലഭിച്ചു. നഗരസഭഹരിതകര്‍മസേനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈരാറ്റുപേട്ട നഗരസഭക്ക്
ഈ അവാര്‍ഡ് ലഭിച്ചത്.തദ്ദേശ സ്വയംഭരണം-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, വ്യവസായം-നിയമം-കയർ വകുപ്പ് മന്ത്രിപി. രാജീവ് എന്നിവരിൽ നിന്നും ഹരിത കർമ്മസേന അംഗങ്ങളായ നിമ്മി ബിനോയി,സീന അഷ്റഫ്,അമ്പിളി ജയകുമാര്‍,സുഷമ വാസു,ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല ഫിർദൗസ്മുന്‍സിപ്പല്‍സെക്രട്ടറി സുമയ്യ ബീവി എസ് ,ഹെൽത്ത് ഇൻസ്പെക്ടർ നാസർ സി എ , എന്‍.യുഎല്‍.എം സിറ്റിമിഷന്‍ മാനേജര്‍ ബോബി ജേക്കബ് ,നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍,ആഷിക്ക് ,നൗഷാദ് തുടങ്ങിയവർ ചേർന്ന്പുരസ്‌കാരം ഏറ്റുവാങ്ങി.