അരുവിത്തുറ: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന മുദ്രാവാക്യവുമായി അരോഗ്യവകുപ്പിന്റെ ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായാണ് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ബോധവൽക്കരണ ക്യാംപയിൻ സഘടിപ്പിച്ചത്. ക്യാപം യിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് നിർവഹിച്ചു. വിദ്യാർത്ഥിനികൾക്കിടയിൽ ബോധവത്ക്കരണ പ്രോഗ്രാമിന്റെ ഭാഗമായി കലാമണ്ഡലം മണലൂർ ഗോപിനാഥ് അനീമിയ യെക്കുറിച്ചുള്ള ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ഡോ. ജിലു ആനി ജോൺ, റവ.ഫാ. ബിജു കുന്ന യ്ക്കാട്ട്, ജില്ലാ മെഡിക്കൽ ഓഫീസ് ഡപ്യൂട്ടി മീഡിയാ ഓഫീസർ ജോസ് അഗസ്റ്റ്യൻ, നാഷണൽ ഹെൽത്ത് മിഷൻ പി.ആർ. ഒ ആഗി വർഗീസ്, ഹെൽത്ത് സൂപ്പർവൈസർ ജെ. വിപിൻ എന്നിവർ സംസാരിച്ചു.
ഇടമറുക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണു രക്തസാമ്പിൾ പരിശോധന നടത്തിയത്. പരിപാടിയുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി രക്തപരിശോധനയിലൂടെ ഹീമോഗ്ലോബിന്റെ അളവ് കണ്ടെത്തി രേഖപ്പെടുത്തി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. നീനു മോൾ സെബാസ്റ്റ്യൻ, വിദ്യാർത്ഥി പ്രതിനിധികളായ സിനിൽ സെബി, ഷാദിയ ഷെറിൻ എന്നിവർ നേതൃത്വം നൽകി. ആയിരത്തോളം പെൺകുട്ടികളുടെ രക്ത പരിശോധന നടത്തി.