ബംഗ്ലാദേശിലെ(Bangladesh) തീരപ്രദേശങ്ങളിലുണ്ടായ സിത്രങ്ങ്(Sitrang) ചുഴലിക്കാറ്റില്‍ 16 മരണം. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളില്‍ വൈദ്യുതിബന്ധം നിലച്ചു. തെക്കന്‍, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചു.
മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ ആളുകളും മരിച്ചത്. രണ്ടുപേര്‍ വള്ളം മുങ്ങി മരിച്ചു. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുന്‍പ് തന്നെ ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.