ബീറ്റ്റൂട്ട് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പച്ചക്കറി ആണ്. ബീറ്റ്റൂട്ട് ജ്യൂസ് ആയും, കറി വച്ചും ഒക്കെ നമ്മൾ കഴിക്കയറുണ്ട്. ദിവസേന ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശീലമാക്കിയാൽ പലതുണ്ട് ഗുണം. വിറ്റാമിൻ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങളുടെ കലവറയാണ് ബീറ്റ്‌റൂട്ട്. എങ്കിൽ ബീറ്റ്റൂട്ട് കൊണ്ട് ഹൽവ ഉണ്ടാക്കി നോക്കിയാലോ ?
ആവശ്യ സാധനങ്ങൾ:
മെെദ 5 സ്പൂണ്‍
നെയ്യ് ആവശ്യത്തിന്
ബീറ്റ്‌റൂട്ട് ജ്യൂസ് 1 വലിയ കപ്പ്
തേങ്ങ അര കപ്പ് നെയ്യില്‍ വറുത്തത്
പഞ്ചസാര ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം:
ബീറ്റ്‌റൂട്ട് ജ്യൂസില്‍ മൈദ കുറച്ചു കുറച്ചു ഒഴിച്ചു കലക്കി വയ്ക്കുക. കട്ട ഉണ്ടാവരുത്. അതില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് ഇളക്കുക. കട്ടിയുള്ള ഒരു പത്രത്തില്‍ കലക്കിയ മാവ് ഒഴിച്ചു ഇളക്കികൊടുക്കുക.മാവ് തിളയ്ക്കുന്ന സമയം നെയ്യ് അല്പം ചേര്‍ക്കുക. ശേഷം തീ കുറച്ചു വച്ച് ഇളക്കി കൊണ്ടിരിക്കുക. ഇടയ്ക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. പാത്രത്തില്‍ നിന്നു വിട്ടു വരുന്നത് വരെ ഇളക്കുക.ശേഷം ഒരു പാത്രത്തില്‍ നെയ്യ് തടവി വയ്ക്കുക. അതിലേക്കു തേങ്ങ നെയ്യില്‍ വറുത്തത് ഇടുക. അതിലേക്കു ഹലുവ ഒഴിച്ചു സെറ്റ് ആയതിനു ശേഷം മുറിച്ച് കഴിക്കുക.