പ്രാദേശികം

സാമ്പത്തിക അഴിമതി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ മുൻ ബിഡിഒയെ സസ്‌പെൻഡ് ചെയ്തു. ബിഡിഒയ്ക്ക് പിന്തുണ നൽകിയ ഭരണാസമിതി രാജി വെക്കണമെന്ന് - എൽഡിഎഫ്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ സാമ്പത്തിക അഴിമതി  നടത്തിയ മുൻ ബിഡിഒ വിഷ്ണു മോഹൻ ദേവിനെ സസ്‌പെൻഡ് ചെയ്തു. ബിഡിഒയ്ക്ക് പിന്തുണ നൽകിയ യുഡിഫ് ഭരണാസമിതി രാജി വെക്കണമെന്ന് പ്രതിപക്ഷം പത്രസമ്മേളനത്തിൽ അറിയിച്ചു. 2019 മുതൽ 21 വരെയാണ് വിഷ്ണു ബ്ലോക്കിൽ ബിഡിഒയായിരുന്നത്. ഈ കാലയളവിൽ സിഎഫ്എൽടിസിയുടെ പ്രവർത്തനത്തിന്റെ മറവിൽ ഒക്സി മീറ്റർ ഉൾപ്പടെയുള്ള കോവിഡ് ഉപകാരണങ്ങൾ മേടിക്കുന്നതിലും, ഓഫിസിന്റെ പ്രവർത്തനത്തിനവശ്യമായ ഉപകാരണങ്ങൾ, ദൈനദിന പ്രവർത്തനത്തിനാവശ്യമായ് തുകകളിൽ ഉൾപ്പടെയാണ് സാമ്പത്തിക തീരുമാറി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ വാഹനം ഉപയോഗിക്കുന്നതിലും വൻ അഴിമതിയാണ് നടത്തിയത്. തുകയെല്ലാം സ്വാന്തം അക്കൗണ്ടിലേക്ക് മറ്റുന്നതിനായി വ്യാജ രേഖകളാണ് വിഷ്ണു ബ്ലോക്കിൾ നൽകിയത്. ഈ വിഷയങ്ങൾ നിരന്തരം ബ്ലോക്ക് പഞ്ചായത്ത്‌ കമ്മിറ്റിയിൽ ചർച്ച നടത്തിയിട്ടും ബിഡിഒയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം കൈകൊണ്ടതെന്നും പ്രതിപക്ഷം പത്രസമ്മേളനത്തിൽ അറിയിച്ചു. അഴിമതിക്കെതിരെ വിജിലൻസിൽ പരാതി നൽകിയ ബ്ലോക്ക് അംഗം രമ മോഹനെതിരെ വികസന തടസ്സപെടുത്തുന്നു എന്ന് കാട്ടി ഭരണകക്ഷി അംഗം അജിത്ത് കുമാർ പ്രമേയം അവതരിപ്പിക്കുകയും നിലവില്ലാതെ ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീകല അതിനെ പിന്തുണയ്ക്കയും ചെയ്തു.

എന്നൽ വിജിലൻസ് അന്വഷണത്തിൽ 275000 രൂപയുടെ സാമ്പത്തിക തിരുമറി കണ്ടെത്തുകയും വിഷ്ണു മോഹൻ ദേവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ എല്ലാ സാമ്പത്തിക തിരുമറികൾക്കും പൂർണ പിന്തുണ നൽകി അഴിമതിക്ക് കൂട് നിന്നാ മുൻ പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ്‌ കുര്യൻ നെല്ലുവേലി ഉൾപ്പടെയുള്ള ഭരണ നേതൃത്വം ധാർമികത നിലനിർത്തി രാജി വെക്കണമെന്നും പ്രതി പക്ഷം പത്ര സമ്മേളനത്തിൽ അറിയിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രതിപക്ഷ അംഗങ്ങളായ രമ മോഹൻ, അഡ്വ.അക്ഷയ് ഹരി, ജെറ്റോ ജോസഫ്, മിനി സാവിയോ, ജോസഫ് ജോർജ് വെളുക്കുന്നേൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.