കോട്ടയം : കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്‌ചയാണ് കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) കിടങ്ങൂർ ചെക്ക് ഡാമിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായത് ഞായറാഴ്ച രാവിലെയാണ് സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ധനേഷ് ഇറങ്ങിയത്. വെള്ളപ്പാച്ചിിൽപെട്ട ധനേഷിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സിനും കിടങ്ങൂർ പോലീസിനും ഒപ്പം ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം നന്മക്കൂട്ടവും രണ്ടുദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഞായറാഴ്‌ച ടീം എമർജൻസിയും തെരച്ചിലിനെത്തിയിരുന്നു.മൂന്നാംദിവസമാണ് മൃതദേഹം കണ്ടെടുത്തത്ട്ട കോട്ടയത്തുനിന്നുള്ള സ്കൂബ ടീമും ഫയർഫോഴ്സും കിടങ്ങൂർ പോലീസും, ടീം നന്മ കൂട്ടവും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
കോട്ടയം