കോട്ടയം

ബസ്സിന് അടിയിലേക്ക് കാർ ഇടിച്ചു കയറി, രണ്ടായി പിളർന്ന നിലയിൽ

കോട്ടയം: കെഎസ്ആർടിസി ബസ്സിന് അടിയിലേക്ക് കാർ ഇ‍ടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. കാർ പിളർ‌ന്ന് ബസ്സിന് അകത്തേക്ക് കയറിയ നിലയിലായിരുന്നു. ഡ്രൈവർക്ക് പിന്നിൽ യാത്രക്കാരൻ ഇരുന്നതാണ് രക്ഷയായത്.നെടുമ്പാശേരിയിൽനിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. മേലുകാവുമറ്റം പൊലീസ് സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ, ഡ്രൈവറുടെ കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.