മലയാളത്തിന്റെ ഡിക്യു 40-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ദുൽഖർ സൽമാന്റെ നിരവധി സിനിമകളുടെ അപ്ഡേറ്റുകളും വന്നിരുന്നു. ഇപ്പോഴിതാ നടൻ നായകനാകുന്ന പുതിയ പാൻ ചിത്രത്തിന്റെ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ പേര് 'കാന്താ' എന്നാണ്. 'ലൈഫ് ഓഫ് പൈ'യിൽ സഹ സംവിധായകനായി പ്രവർത്തിച്ച സെൽവമണി സെൽവരാജ് ആണ് ചിത്രമൊരുക്കുന്നത്. സിനിക്വസ്റ്റ് സാൻ ജോസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ് നേടിയ 'നിള' (2016) എന്ന ചിത്രമാണ് സംവിധായകൻ മുമ്പ് ഒരുക്കിയത്. അദ്ദേഹത്തിന്റെ ദ ഹണ്ട് ഫോർ വീരപ്പൻ എന്ന ഡോക്യുമെന്ററി പരമ്പര ഓഗസ്റ്റ് 4-ന് നെറ്റ്ഫ്ലിക്സിൽ റിലീസിന് ഒരുങ്ങുകയാണ്.