കോട്ടയം

പൂഞ്ഞാർ പനച്ചികപ്പാറയിൽ മീനച്ചിലാറ്റിൽ കഞ്ചാവ് ചെടി കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താംക്ലാസുകാരൻ പിടിയിലായതിന് പിന്നാലെ കഞ്ചാവ് ചെടിയും കണ്ടെത്തി. മീനച്ചിലാറ്റിൽ കാവുംകടവ് പാലത്തിന് സമീപത്തുനിന്നാണ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന് 100 മീറ്റർ മാത്രം അകലെയാണ് ഈ പാലം

പ്രദേശവാസിയായ അജയൻ എന്നയാളാണ് ആറ്റുതീരത്ത് കഞ്ചാവ് ചെടി വളർന്നുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ട എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു.

എക്സൈസ് സംഘം സ്ഥലത്ത് എത്തി സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.