കോട്ടയം

പൂഞ്ഞാറിന് സമീപം കുളത്തുങ്കലില്‍ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ്4 പേര്‍ക്ക് പരിക്കേറ്റു. രാത്രി 10.15 ഓടെയാണ് സംഭവം. പൂഞ്ഞാര്‍ സ്വദേശികളായ പിഞ്ചുകുഞ്ഞടക്കമാണ് 4 പേര്‍ക്ക് പരുക്കേറ്റത്.

സുബിന്‍  , ജാന്‍സി , ഏയ്ഡന്‍ ,  3 മാസം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും ചേര്‍ന്ന് തലകീഴായി മറിഞ്ഞ വാഹനം ഉയര്‍ത്തി. 
കുട്ടിയെ വേഗത്തില്‍ ആശുപത്രിയിലെതതിക്കാനുള്ള തിടുക്കത്തിനിടെ അപകടമുണ്ടായതെന്നാണ് ഫയര്‍ഫോഴ്സ് നല്കുന്ന സൂചന. എന്നാല്‍  എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ മറിയുകയായിരുമറിയുകയായിരുന്നുവെന്നും പറയപ്പെടുന്നു