കാരറ്റ് തോരന്‍ എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍ കാരറ്റ് കറി പൊതുവേ ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കാരറ്റ് കറി ട്രൈ ചെയ്താലോ?
കാരറ്റ്- അര കിലോ
ഉള്ളി- മൂന്നെണ്ണം
തക്കാളി- മൂന്നെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
കസ്‌കസ് – 1 ടേബിള്‍ സ്പൂണ്‍
കറുവപ്പട്ട- 2 കഷ്ണം
ഗ്രാമ്പൂ- അഞ്ചെണ്ണം
പെരുഞ്ചീരകം- 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത്- പകുതി തേങ്ങ
മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്
വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില
ഉണ്ടാക്കുന്നവിധം
1. കാരറ്റ് കഷ്ണങ്ങളാക്കുക, അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക
2. മറ്റൊരു പാത്രത്തില്‍ വളരെ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക
3. കസ്‌കസ്. കറുവപ്പട്ട., ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ വറുത്ത് മാറ്റിവെക്കുക
4. ഉള്ളി നന്നായി വഴറ്റുക
5. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക
6. കുറച്ച് കറിവേപ്പില, തക്കാളി, മുളക്‌പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക
7. നേരത്തെ വറുത്തുവെച്ച ചേരുവകള്‍ തേങ്ങയും ചേര്‍ത്ത് നന്നായി അരയ്ക്കുക.
9. ഈ മസാലയും അരപ്പും തിളപ്പിച്ച കാരറ്റിലേക്ക് ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
9. കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാം.