കേരളം

മന്ത്രി വീണാ ജോർജിനെതിരെ കേസ്

മന്ത്രി വീണാ ജോർജിനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിൻറെ പരാതിയിലാണ് കേസ്   

തനിക്കതിരെ കള്ളക്കേസ് എടുക്കാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ചെന്നുമാണ് നന്ദകുമാറിൻറെ പരാതി. പരാതിയിൽ പൊലീസ് കേസെടുക്കാഞ്ഞതിനെ തുടർന്ന് നന്ദകുമാർ എറണാകുളം എസിജെഎം കോടതിയെ സമീപിച്ചിരുന്നു.

കോടതി ഉത്തരവു പ്രകാരമാണ് വീണാ ജോർജ് അടക്കം എട്ട് പേർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. നേരത്തെ വീണ ജോർജിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.