പ്രാദേശികം

വേറിട്ട അനുഭം പകർന്ന് തണൽ വീട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷം; ആഘോഷത്തിൽ പങ്കുചേർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യും

ഈരാറ്റുപേട്ട: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം  വർണാഭമാക്കി തണൽ വീട്. അപകടങ്ങളിൽപ്പെട്ട് തളർന്ന് കിടപ്പിലായ സ്വാമി രാജും, അബ്ദുൽ ഖാദറും  ചേർന്ന്‌ വീൽ ചെയറുകളിൽ ഇരുന്ന് ദേശീയ പതാക ഉയർത്തി.

രാജ്യം മുഴുവൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കിടപ്പ് രോഗികളെയും ചേർത്ത് നിർത്തിയുള്ള തണലിൻ്റെ ആഘോഷം ശ്രദ്ധേയമായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, തണൽ ചെയർമാൻ പി.എ ഹാഷിം, കെ.പി ഷെഫീഖ്, വി.ടി ഷെമീർ, പി.ഇ ഇർഷാദ് എന്നിവർ പ്രസംഗിച്ചു.