കോട്ടയം : കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉൾപ്പെടെ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചമുതൽ ആയിരിക്കും മിക്ക ജില്ലകളിലും മഴ ശക്തി പ്രാപിക്കുക. ഈരാറ്റുപേട്ട, കറുകച്ചാൽ, പമ്പ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴലഭിക്കും. , കൊച്ചി, കോട്ടയം, വൈക്കം എന്നിവിടങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ സാധ്യത . കേരളത്തിന്റെ ഒപ്പം കർണാടകയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം മഴ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക