ജനറൽ

എളുപ്പത്തില്‍ തയ്യാറാക്കാം കാന്താരി ചെമ്മീന്‍; 4 ചേരുവകള്‍ മാത്രം

ചെമ്മീനിന്റെ യഥാര്‍ഥ രുചി അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന വ്യത്യസ്ത വിഭവമാണ് കാന്താരിച്ചെമ്മീന്‍

ചെമ്മീന്‍ 20 എണ്ണം(ഇടത്തരം വലുപ്പമുള്ളത്)

കാന്താരി 6 എണ്ണം

വെളിച്ചെണ്ണ 50 മില്ലീലീറ്റര്‍

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയെടുത്ത ചെമ്മീനില്‍ ചുവന്ന കാന്താരി അരച്ചതും ഉപ്പും ചേര്‍ത്ത് അരമണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യരുത്. ചൂടോടെ ഉപയോഗിക്കാം