ജനറൽ

ആലായാൽ തറ വേണം’, നിക്കറുമിട്ട് വേദിയിൽ കൊച്ചു മിടുക്കന്റെ പാട്ട്, അമ്പരപ്പോടെ കയ്യടിച്ച് സോഷ്യൽ മീഡിയ; വൈറൽ വീഡിയോ

ഒരു കൊച്ചു നിക്കറുമിട്ട് വേദിയിൽ നിന്നുകൊണ്ട് പാട്ടുപാടുന്ന കൊച്ചുമിടുക്കന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. ആലായാല്‍ തറ വേണം എന്ന പാട്ടാണ് യാതൊരു കൂസലുമില്ലാതെ ഒരു നിക്കറുമിട്ടുകൊണ്ട് ചിരിച്ച് ഈ കുരുന്ന് പാടുന്നത്. വലിയ അഭിനന്ദങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഈ കുരുന്നിന് ലഭിക്കുന്നത്.പല കാലങ്ങളിലും പലതായിരിക്കും സോഷ്യൽ മീഡിയ ഭരിക്കുന്നത് ഇപ്പോഴിതാ ഈ കുരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഇവന്‍ അതിഭയങ്കരന്‍ തന്നെ എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.