അരുവിത്തുറ സെൻ്റ് മേരീസ് നേഴ്സറി സ്കൂളിലെ കുട്ടികളായിരുന്നു സെൻ്റ് മേരീസ് എൽ പി സ്കൂളിലെ വിശിഷ്ടാതിഥികൾ! കുഞ്ഞുങ്ങളെ വരവേൽക്കാൻ ആകർഷകമായ പരിപാടികളാണ് സ്കൂൾ സംഘടിപ്പിച്ചത്. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു .മുതിർന്ന കുട്ടികൾ തയ്യാറാക്കിയ ആശംസകാർഡും ചോക്കളേറ്റും നല്കിയാണ് കുരുന്നുകളെ സ്വീകരിച്ചത് .അനേകം കൊച്ചു ചാച്ചാജിമാർ അണിനിരന്ന മനോഹരമായ റാലിയും നടന്നു. ശിശുദിന ഗാനങ്ങളും, പ്രസംഗങ്ങളും ആഘോഷങ്ങൾക്ക് അരങ്ങു കൂട്ടി. ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യു കുരുന്നുകൾക്ക് ശിശുദിന സന്ദേശം നല്കി.
പ്രാദേശികം