കോട്ടയം: രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത മാനേജ്‌മെന്റ്, ജനക്കൂട്ട നിയന്ത്രണം, പൊതുസുരക്ഷ, ദുരന്ത പുനരധിവാസ പ്രവർത്തനം, സർക്കാർ ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കൽ എന്നിവയിൽ പരിശീലനം ലഭിക്കുന്നതിനായി രാജ്യവ്യാപകമായി മേരാ യുവ ഭാരത് സിവിൽ ഡിഫൻസ് വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജൻസികളുമായി ചേർന്ന് വൊളന്റിയർമാർക്ക് ഒരാഴ്ചത്തെ വിദഗ്ദ്ധ പരിശീലനം നൽകും.
സെൽഫ് ഡിഫൻസ് വൊളന്റിയർമാരായി മൈ ഭാരത് പോർട്ടലിൽ https://mybharat.gov.inൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരത്തിന് ജില്ലാ യൂത്ത് ഓഫീസറുമായി ബന്ധപ്പെടണം. ഫോൺ:8547628819