അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ 2022 - 23 വർഷത്തെ കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉച്ച കഴിഞ്ഞ് പ്രമുഖ മ്യൂസിക്ക് ബാന്റായ അൽമരം അവതരിപ്പിച്ച മ്യൂസിക്ക് ബാന്റും അരങ്ങേറി.
പ്രാദേശികം