പ്രാദേശികം

കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട 2022-24 അധ്യാന വർഷത്തെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള എൻ.എസ്.എസ് "സാൾട്ട്" സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനവും സ്‌നേഹവീടിന്റെ താക്കോൽ ദാനവും നടന്നു.

കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട 2022-24   അധ്യാന വർഷത്തെ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള 
എൻ.എസ്.എസ് "സാൾട്ട്" സപ്തദിന സഹവാസ ക്യാമ്പ്  ഉദ്ഘാടനവും സ്‌നേഹവീടിന്റെ താക്കോൽ ദാനവും നടന്നു. ക്യാമ്പ് 
പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും താക്കോൽ ദാനവും ബഹുമാന്യനായ എം. എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോസിലിറ്റ് മൈക്കിൾ  സ്വാഗതം ആശംസിച്ചു. 
സിപാസ് ഡയറക്ടർ പ്രൊഫ. ഹരികൃഷ്ണൻ പി  അധ്യക്ഷ പ്രസംഗം നിർവഹിച്ചു.   മഹാത്മാഗാന്ധി  സർവ്വകലാശാല  എൻഎസ്എസ് കോർഡിനേറ്റർ   ഡോ.ഇ. എൻ. ശിവദാസൻ  മുഖ്യപ്രഭാഷണം നിർവഹിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്നേഹവീട് പ്രോജക്റ്റ് കോഡിനേറ്റർ ഡോ. സൂസമ്മ എ. പി ആശംസ അറിയിക്കുകയും ചെയ്തു. സിപാസ് കോർഡിനേറ്റർ ശ്രീ ശ്രീകുമാർ എസ്, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ ജോസഫ് കെ. ജെ, അധ്യാപക പ്രതിനിധി ശ്രീമതി സുജ കെ.കെ, വാർഡ് കൗൺസിലർ ശ്രീമതി.ഫാത്തിമ മാഹിൻ, എൻ എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ സിബി ജോസഫ്  എന്നിവർ പ്രസംഗിച്ചു.