കോട്ടയം ; സെന്റർഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സംസ്ഥാന വ്യാപകമായി മത്സരക്ഷമതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സിജി കോട്ടയം ജില്ലാ ചാപ്റ്റർ ഒക്ടോബർ 2ന് കോംപീറ്റൻസി ദിനാചരണം സംഘടിപ്പിക്കുന്നു. രാവിലെ 9:30ന് കാഞ്ഞിരപ്പള്ളി അസർ ഫൌണ്ടേഷൻ ഹാളിൽ നടക്കുന്ന സി-ഡേ പ്രോഗ്രാം കേരളാ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉദ്യോഗാർഥികൾക്കായി നടക്കുന്ന മത്സരപ്പരീക്ഷാ ബോധവൽക്കരണ ക്ലാസ്സ് സിജി റിസോഴ്സ് അംഗമായ കെ .എം .ഷാനവാസ് തോപ്പിൽ നയിക്കും.ജില്ലാ പ്രസിഡന്റ് എം.എഫ്. അബ്ദുൽ ഖാദർ ആദ്യക്ഷത വഹിക്കും
കോട്ടയം