പാലായിൽ വ്യാപാര സ്ഥാപനങ്ങൾ നാളെ 10.30 വരെ അടച്ചിടും മുൻ നഗരസഭ ചെയർമാൻ ബാബു മണർകാട്ടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് 13/11/2024 രാവിലെ 10.30 വരെ
പാലായിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അറിയിച്ചു. വ്യാപാരഭവനിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, ജനറൽ സെക്രട്ടറി വി.സി ജോസഫ്, ജോസ് ജോസഫ് ചെറുവള്ളി,ബൈജു കൊല്ലംപറമ്പിൽ, ആന്റണി അഗസ്റ്റിൻ കുറ്റിയങ്കൽ, അനൂപ് ജോർജ്, ജോൺ മൈക്കിൾ ദർശന, എബിസൺ ജോസ് തുടങ്ങിയവർ സംസാരിച്ചു.