പ്രാദേശികം

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സർക്കാരിന്റെ വിമുക്‌തി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി. സിവിൽ എക്സൈസ് ഓഫീസർ കെ.എ നവാസ് ക്ലാസ്സിന് നേതൃത്വം നൽകി. നമ്മുടെ നാടിനെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു.

ഹെഡ്മിസ്ട്രസ് ലീന . എം പി അദ്ധ്യക്ഷത വഹിച്ചു. അൻസാർ അലി സ്വാഗതവും ഐ ഷാ മുഹമ്മദ് നന്ദിയും പറഞ്ഞു. പി.ജി ജയൻ , റഫിൻ ഷാ എന്നിവർ പങ്കെടുത്തു.