കോട്ടയം

ജിസ്‌മോള്‍ക്കും മക്കള്‍ക്കും ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ കല്ലറയിൽ അന്ത്യവിശ്രമം. |

പാലാ :കറുപ്പിന്റെ പേരിൽ വെറുപ്പ് ഏറ്റുവാങ്ങിയ ജിസ് മോളും;രണ്ട് മാലാഖ കുഞ്ഞുങ്ങളും വർണ്ണ വെറുപ്പില്ലാത്ത ലോകത്തേക്ക് യാത്രയായി :അന്ത്യാഞ്ജലിക്കായി വള്ളിച്ചിറ ചെറുകര പള്ളിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനത കണ്ണീരോടെയാണ് ജിസ്‌മോളെയും മക്കളായ യാത്രയാക്കിയത്.

വൈകിട്ട് നാലുമണിയോടെ വള്ളിച്ചീര ചെറുകര പള്ളിയിലെത്തിയ ജിസ്‌മോളുടെയും മക്കളുടെയും  അന്ത്യാഞ്ജലികൾ അർപ്പിക്കാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്.നാടിൻറെ വേദനയിൽ പങ്കെടുക്കാൻ മൂന്ന് മണിയോടെ തന്നെ പള്ളി പരിസരത്തേക്ക് ആളുകൾ എത്തി തുടങ്ങിയിരുന്നു .

 

പള്ളിയുടെ പ്രധാന കാൽകുരിശിന്റെ ഭാഗത്ത്  ശരീരമെത്തിയപ്പോൾ ജനസാഗരമായി മാറി .പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പൊതുദര്ശനത്തിൽ അവിടെ തടിച്ചു കൂടിയായ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത് .എം പി ഫ്രാൻസിസ് ജോർജ് ;മുൻ എംപി തോമസ് ചാഴികാടൻ ;രാജേഷ് വാളിപ്ലാക്കൽ ;ജോസ് മോൻ മുണ്ടയ്ക്കൽ;പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ;ബിജു പുന്നത്താനം ;ജോസഫ് ചാമക്കാല ;സന്തോഷ് കാവുകാട്ട് ;തങ്കച്ചൻ മണ്ണൂശ്ശേരി ; ടോബിൻ കെ അലക്‌സ് ;രഞ്ജിത്ത് മീനാ ഭവൻ ;സുരേഷ് നടുവിലേടത്ത് ;പ്രിൻസ് കുര്യത്ത്; ബിബിൻരാജ് എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു