പ്രാദേശികം

സംഗംമത്തിന്റേത് തുല്യതയില്ലാത്ത സേവനം - മാണി സി കാപ്പൻ

ഈരാറ്റുപേട്ട: സാമ്പത്തിക പ്രയാസം നേരിടുന്ന സാധാരണക്കാർക്ക് തുല്യതയില്ലാത്ത സേവനമാണ് സംഗംമം സൊസൈറ്റി നിർവഹിക്കുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ്  സൊസൈറ്റി, യുടെ 2023 വർഷത്തെ  ഓഹരി നിക്ഷേപ സമാഹരണ ക്യാമ്പയിനിന്റെ (ഗോൾ 2023 ) ബ്രാഞ്ച് തല ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം. ബ്രാഞ്ച് കൺവീനർ എ.എം.എ ഖാദർ അദ്യക്ഷതവഹിച്ചു .യോഗത്തിൽ 2021 - 2022 വർഷത്തെ ഷെയർ ലാഭവിഹിത വിതരണ ഉദ്ഘാടനം  അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി റവ. ഫാദർ അഗസ്റ്റിൻ പാലക്കപ്പറമ്പിൽ  നിർവഹിച്ചു.യോഗത്തിൽ പി.എ അബ്ദുൽഹകീം,റഊഫ്മേത്തർ,കെ.എച്ച് അജീബ്,റ്റി.റ്റിമാത്യൂ,ഷരീഫ് കണ്ടത്തിൽ,വിനോദ് ബി നായർ ,എ.എം എ സമദ് , ഫെനിൽ സി.എ എന്നിവർസംസാരിച്ചു.