കോട്ടയം

നിരന്തര വിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം -ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

തിരുവനന്തപുരം: നിരന്തരമായി വംശീയ പ്രസ്താവനകൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുന്ന പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഫ്രറ്റേണിറ്റി ഡി.ജി.പിക്ക് പരാതി നൽകി. 

 

ജോർജ്ജിനെതിരെ കേസെടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസാണ് സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകിയത്.

 

നിലവിൽ വംശീയ പരാമർശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന പി.സി. ജോർജ് വീണ്ടും ഇന്നലെ വിവാദ പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി പരാതി നൽകിയത്. നേരത്തെ, ജനം ചാനലിൽ വംശീയ പരാമർശം നടത്തിയതിന് യൂത്ത് ലീഗ് നൽകിയ പരാതിയിൽ അറസ്റ്റിലായി കോടതി റിമാന്റ് ചെയ്ത പി.സി. ജോർജിനെ ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടെന്ന പേരിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നീട് ജാമ്യം നേടുകയുമായിരുന്നു.