കേരളം

രാജ്യത്ത്‌ കൊവിഡ് കേസുകൾ കൂടുന്നു, ഒമ്പതാം ദിവസവും ആയിരത്തിന് മുകളിൽ

രാജ്യത്തെ ആശങ്കയിലാക്കി വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു. തുടർച്ചയായ ഒമ്പതാം ദിവസവും കേസുകൾ ആയിരത്തിന് മുകളിലെത്തി. 24 മണിക്കൂറിനിടെ 1249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7927 ആയി. സംസ്ഥാനത്തും കൊവിഡ് കേസുകളിൽ നേരിയ വര്‍ധനവുണ്ട്. ഇത് കണക്കിലെടുത്ത് ഒരാഴ്ച സൂക്ഷ്മ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഓരോ ജില്ലയിലെയും സാഹചര്യം കൃത്യമായി പരിശോധിക്കും.

രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണം നടത്തി പുതിയ വകഭേദങ്ങള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്ത് എവിടെയും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.