രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്. ഓണ്‍ലൈനായാണ് യോഗം ചേരുക സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും.
ഇന്നലെ രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 13 പേര്‍ മരിച്ചു.
മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി.
ഇൻഡ്യ