ഇൻഡ്യ

സൈറസ് മിസ്ത്രിയുടെ ദുരൂഹ അപകട മരണം; മെഴ്‌സിഡസ് കമ്പനി വിദഗ്ദർ വാഹനത്തിൽ പരിശോധന നടത്തി

മുംബൈ: പ്രമുഖ വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അപകട വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് മെഴ്‌സിഡസ് ബെൻസ്.

അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സംഭവുമായി ബന്ധപ്പെട്ട് പോലീസുമായി ചേർന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.

ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരിൽ സൈറസ് മിസ്ത്രി അടക്കം രണ്ടു പേർ സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. അമിത വേഗതയാണ് വാഹനം അപകടത്തിൽ പെടാൻ കാരണമായതെന്നും മരിച്ചവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.