മരണം

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് തടി വ്യാപാരി മരിച്ചു

പെരുമ്പാവൂര്‍:  എം.സി.റോഡില്‍ പുല്ലുവഴിയില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. ഇരാറ്റുപേട്ട നടയ്ക്കല്‍ കാട്ടാമല മുഹമ്മദ് സാലി (55) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഈരാറ്റുപേട്ട കൊച്ചാലുപറമ്പില്‍ ഷഫീക് (45) പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പുല്ലുവഴി ജംഗ്ഷന് സമീപമാണ് അപകടം. തടി വ്യാപാരികളും സുഹൃത്തുക്കളുമായ ഇരുവരും തൃശൂരില്‍ പോയി കാറില്‍ ഈരാറ്റുപേട്ടയ്ക്ക് മടങ്ങുകയായിരുന്നു.  ഷഫീക്കാണ് കാര്‍ ഓടിച്ചിരുന്നത്. മുഹമ്മദ് സാലിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: റംല. മക്കള്‍: ഷമിന ,ഫസല്‍, ഷംസിയ, ഫഹദ്.മരുമക്കൾ :സമീർ, ഷഫിൻഖബറടക്കം ശനി വൈകിട്ട് നാലിന് ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.